തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി സിനിമ കണ്ട് മടങ്ങിയ വിദ്യാർത്ഥികളുടെ നേർക്ക് ബൈക്കിലെത്തി ബിയർകുപ്പികൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. വട്ടിയൂർക്കാവ് വാഴോട്ടുകാണം പാണംകര കുഴിവിള സന്ധ്യാഭവനിൽ നിശാന്ത്, പേയാട് വിളപ്പിൽ ഹയാത്ത്-39 ഫാത്തിമ മൻസിലിൽ അൻസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also : ഭൂമി തരംമാറ്റത്തിനായി ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചു: അഭിഭാഷകയ്ക്കെതിരേ കേസ്
മ്യൂസിയം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments