ErnakulamKeralaNattuvarthaLatest NewsNews

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സ്: രണ്ട് യുവാക്കൾ അറസ്റ്റിൽ

കു​ഴു​പ്പി​ള്ളി മു​ന​മ്പം ഹാ​ർ​ബ​ർ റോ​ഡി​ൽ കി​ഴ​ക്കേ​ട​ത്ത് വീ​ട്ടി​ൽ സ​നീ​ഷ് (ഈ​ഗി​ൾ സ​നീ​ഷ്-33), പ​ള്ളി​പ്പു​റം കോ​ൺവെ​ന്‍റ് റോ​ഡ് തേ​വ​ൽ വീ​ട്ടി​ൽ സ​നീ​ഷ് (27) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​പ്പി​ൻ: ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ പൊലീസ് പിടിയിൽ. കു​ഴു​പ്പി​ള്ളി മു​ന​മ്പം ഹാ​ർ​ബ​ർ റോ​ഡി​ൽ കി​ഴ​ക്കേ​ട​ത്ത് വീ​ട്ടി​ൽ സ​നീ​ഷ് (ഈ​ഗി​ൾ സ​നീ​ഷ്-33), പ​ള്ളി​പ്പു​റം കോ​ൺവെ​ന്‍റ് റോ​ഡ് തേ​വ​ൽ വീ​ട്ടി​ൽ സ​നീ​ഷ് (27) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മു​ന​മ്പം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​റാ​യി ഭാ​ഗ​ത്ത് താമസിക്കുന്ന ശി​വ​ദാ​സും മ​ക​നു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ചെ​റാ​യി കെ.​എ​സ്.​ഇ.​ബി ഓ​ഫീസി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ആണ് കേസിനാസ്പദമായ​ സം​ഭ​വം നടന്നത്. ശി​വ​ദാ​സി​ന്‍റെ പ​രി​ച​യ​ക്കാ​ര​നാ​യ സൈ​ന​നെ പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​ഞ്ഞ​തി​നാ​ണ്​ ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ മു​ന​മ്പം പോ​ത്ത​ൻ വ​ള​വി​ന് സ​മീ​പ​മു​ള്ള വ​സ​ന്ത് ന​ഗ​ർ ഭാ​ഗ​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : 6,046.81 കോടി രൂപ ആസ്‌തിയുമായി മുന്നില്‍ ബി ജെ പി, സി പി എമ്മിന് 723.56 കോടിയും കോണ്‍ഗ്രസിന് ബാധ്യത 42 കോടി

മു​ന​മ്പം സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ള്ള​യാ​ളാ​ണ് ഈ​ഗി​ൾ സ​നീ​ഷെന്ന് പൊലീസ് പറഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ മു​ന​മ്പം, എ​ള​മ​ക്ക​ര സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ എം. ​വി​ശ്വം​ഭ​ര​ൻ, എ​സ്.​ഐ ടി.​എ​സ്. സ​നീ​ഷ്, എ​സ്.​സി.​പി.​ഒ കെ.​ആ​ർ.​സു​ധീ​ശ​ൻ, സി.​പി.​ഒ​മാ​രാ​യ സി.​വി. വി​കാ​സ്, കെ.​കെ. അ​ൻ​വ​ർ ഹു​സൈ​ൻ, വി.​എ​സ്. ലെ​നീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button