KeralaLatest NewsNews

ലഹരിക്കടത്ത് പിടിക്കപ്പെടാതിരിക്കാൻ മകനെ ഒപ്പം കൂട്ടി; ഇന്ന് മകനും അമ്മയും ലഹരിക്കടിമ

പാലക്കാട്: പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്‌സൈസ്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന്‍ ഷോണ്‍ സണ്ണിയും ഒപ്പം അശ്വതിയുടെ സുഹൃത്തുക്കളും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. അശ്വതിയും, സുഹൃത്ത് മൃദുലുമാണ് ലഹരിക്കടത്തിലെ പ്രധാനകണ്ണികള്‍ എന്ന് എക്‌സൈസ് കണ്ടെത്തി. കൊച്ചിയിലെ സ്പാ മസ്സാജ് പാര്‍ലറിലെ ജീവനക്കാരിയാണ് എക്‌സൈസിന്റെ പിടയിലായ അശ്വതി.

Read Also: വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം : അന്വേഷണം ആരംഭിച്ച് പോലീസ്

ലഹരിക്കടത്തില്‍ പിടിയിലാവാതിരിക്കാനാണ് അശ്വതി മകനെ ഒപ്പം കൂട്ടിയിരുന്നതെന്ന് എക്‌സൈസ് പറയുന്നു. തുടര്‍ന്ന് മകനും ലഹരിക്കടിമയാവുകയായിരുന്നു

സ്പാ മസ്സാജ് പാര്‍ലറില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അശ്വതി മൃദുലിനെ പരിചയപ്പെടുന്നത്. പിന്നീട് മൃദുലും അശ്വതിയും ബെംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങുകയും ശേഷം പാക്കറ്റുകളാക്കി വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്‍പന നടത്തിയിരുന്നതായും എക്‌സൈസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button