
തിരുവനന്തപുരം: ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ ആക്രമിച്ചു. തിരുവനന്തപുരം പാലോടാണ് സംഭവം. വിതുര മേമല സ്വദേശിയായ 57 വയസ്സുകാരിയാണ് മകനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചത്. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
വിതുര മേമല സ്വദേശി മെഴ്‌സി (57) നെയാണ് മകനും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിനാണ് പ്രതികള്‍ ചേര്‍ന്ന് വീട്ടമ്മയെ മര്‍ദ്ദിച്ച് റോഡിലേക്ക് വലിച്ചിഴച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ വീട്ടില്‍ വെച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയും റോഡിലിട്ട് വലിച്ചിഴച്ച് ആള്‍ക്കാരുടെ മുന്നില്‍ വച്ച് നൈറ്റി വലിച്ച് കീറുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പലതവണയും വീട്ടില്‍ വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. വെല്‍ഡിംഗ് തൊഴിലാളിയായ അനൂപിനൊപ്പം കുറച്ച് നാളുകളായി പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടി താമസിക്കുകയാണ്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments