
കൊച്ചി: മകനെ വ്യാജ ലഹരി കേസില്‍ കൂടുക്കിയെന്ന പരാതിയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ കളമശ്ശേരി പള്ളിതാഴം ബ്രാഞ്ച് സെക്രട്ടറി നാസറാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also: കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവത്തില്‍ വിവാദം
ഫെബ്രുവരി 10 ന് രാത്രിയാണ് നാസറിന്റെ മകന്‍ ഓടിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. അടുത്ത ദിവസം വണ്ടിയുടെ ആര്‍സി ഓണറായ നാസറിനോട് മകനെയും കൂട്ടി സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു. വണ്ടി അപകടത്തില്‍പെട്ട കേസിന് വിളിച്ച് വരുത്തിയ നാസറിനെ കാണിച്ചത് മകനെതിരെ എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ എഫ്ഐആര്‍ ആയിരുന്നു. സ്റ്റേഷന്‍ ജാമ്യം ലഭിച്ചെങ്കിലും തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മകനെതിരെ എ.എസ്.ഐ. വ്യാജ എഫ്ഐആര്‍ ഇട്ടെന്നാണ് നാസറിന്റെ പരാതി.
നാല്ഗ്രാം കഞ്ചാവ് നാസറിന്റെ മകന്‍ അല്‍ അമീന്റെ പക്കല്‍ നിന്നും ലഭിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തന്റെ പക്കല്‍ നിന്നും ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടില്ലെന്ന് അല്‍ അമീന്‍ പറഞ്ഞു. നാസറിന്റെ മൊഴിയെടുത്തിട്ടുണ്ട്. സംഭവ ദിവസത്തെ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വ്യക്തി വൈരാഗ്യം തീര്‍ത്ത എഎസ്‌ഐക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.
Post Your Comments