KeralaNews

ലഹരി ഉപയോഗത്തെ കുറിച്ച് അറിയിച്ച യുവാവിന്റെ വീടിന് നേരെ ആക്രമണം: പ്രതികള്‍ പിടിയില്‍

മലപ്പുറം: ലഹരി ഉപയോഗവും വില്‍പ്പനയും പൊലീസില്‍ പരാതിപ്പെട്ട യുവാവിന്റെ വീടുകയറി ആക്രമിച്ച പ്രതികള്‍ മലപ്പുറം തിരൂരങ്ങാടിയില്‍ പൊലീസ് പിടിയില്‍. പള്ളിപ്പടി സ്വദേശി അമീന്‍, മമ്പുറം സ്വദേശി ഹമീദ്, ആസാദ് നഗര്‍ സ്വദേശികളായ മുഹമ്മദലി, അബ്ദുല്‍ അസീസ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

അസീം ആസിഫ് എന്നയാളുടെ വീട്ടില്‍ കാറിലെത്തി അതിക്രമിച്ചു കയറുകയും, കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വീടിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ 5000 രൂപയില്‍ അധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തെന്നാണ് കേസ്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ തലപ്പാറയിലെ സ്വകാര്യ ലോഡ്ജില്‍ റൂമെടുത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button