
തൃശൂര്‍ : തൃശൂരില്‍ മദ്യലഹരിയില്‍ അമ്മയെ തല്ലിച്ചതച്ച് മകന്‍. ദേശമംഗലം കൊണ്ടയൂര്‍ സ്വദേശി സുരേഷാണ് മാതാവ് ശാന്തയെ ശീമക്കൊന്നയുടെ വടികൊണ്ട് മര്‍ദിച്ചത്. ഇന്നലെ രാത്രിയാണ് മകന്‍ ആക്രമിച്ചത്.
ഇന്ന് രാവിലെ അയല്‍വാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ് കിടന്ന ശാന്തയെ പോലീസെത്തി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചെറുതുരുത്തി സ്റ്റേഷനില്‍ എത്തിച്ചു. രണ്ടു കൊല്ലം മുമ്പ് ജ്യേഷ്ഠനെ കൊന്ന കേസിലെ പ്രതിയാണ് സുരേഷ് എന്ന് പോലീസ് പറഞ്ഞു.
Post Your Comments