KasargodKeralaNattuvarthaLatest NewsNews

സുഹൃത്തുക്കൾക്കൊപ്പം പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ അറബിക് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കാസർ​ഗോഡ് ചിത്താരി അസീസിയ അറബിക് കോളേജിലെ വിദ്യാർത്ഥി പാറപ്പള്ളി സ്വദേശി മുഹവിദ്(18) ആണ് മരിച്ചത്

കാസർ​ഗോഡ്: പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർ​ഗോഡ് ചിത്താരി അസീസിയ അറബിക് കോളേജിലെ വിദ്യാർത്ഥി പാറപ്പള്ളി സ്വദേശി മുഹവിദ്(18) ആണ് മരിച്ചത്.

Read Also : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു: മൂന്നുകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

വൈകുന്നേരം നാലരയോടെ പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. എട്ട് സുഹൃത്തുക്കൾക്കൊപ്പം പള്ളിക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു മുഹവിദ്. മുഹവിദിന് നീന്തലറിയാമായിരുന്നുവെങ്കിലും കുളിക്കുന്നതിനിടെ വെളളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഇതു കണ്ട സുഹൃത്തുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും മുഹവിദിനെ കരക്കെത്തിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നാലാൾ താഴ്ച്ചയുള്ള കുളമാണെന്ന് നാട്ടുകാർ പറയുന്നു.

Read Also : ‘നടനെന്ന നിലയിൽ വിലകുറച്ച്‌ വിലയിരുത്തപ്പെടുന്നു, തിരസ്‌കരണങ്ങൾ നേരിടുന്നു’: തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ

മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. പിതാവ്: ഇഖ്ബാൽ. മാതാവ്: കൗലത്ത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button