Latest NewsNewsIndia

ബീഹാറിലെ ദർഭംഗയിൽ കുളം മോഷണം പോയി!

ബീഹാറിലെ ദർബംഗ ജില്ലയിൽ നിന്നും അമ്പരപ്പിക്കുന്ന ഒരു റിപ്പോർട്ട് ആണ് പുറത്തുവന്നത്. ഒറ്റരാത്രികൊണ്ട് ഒരു കുളം മോഷ്ടിക്കപ്പെട്ടു. കുളം നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു കുടിലാണുള്ളത്. ദർഭംഗയിലെ സർക്കാർ കുളം ഭൂമാഫിയ മോഷ്ടിച്ചതായി ആരോപണം ഉയരുന്നു. അവർ ജലാശയത്തിൽ മണൽ നിറച്ച് അതിൽ ഒരു കുടിൽ കെട്ടിയതായി റിപ്പോർട്ടുണ്ട്.

രാത്രിയിൽ ട്രക്കുകളും യന്ത്രസാമഗ്രികളും സ്ഥലത്ത് നിന്നും പോകുന്നത് കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈ അസാധാരണ ‘മോഷണം’ ഇപ്പോൾ ദർഭംഗ പൊലീസ് അന്വേഷിക്കുകയാണ്. മത്സ്യകൃഷിക്കും ചെടികൾ നനയ്ക്കുന്നതിനും വേണ്ടിയായിരുന്നു പ്രദേശവാസികൾ ഈ കുളം ഉപയോഗിച്ചിരുന്നത്.

സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ഇപ്പോൾ നിരപ്പായ പ്രദേശം കാണാം. ഒപ്പം അസംസ്കൃതമായി നിർമ്മിച്ച ഒരു കുടിലും. ആ സ്ഥലത്ത് കുളം ഉണ്ടായിരുന്നതിന്റെ യാതൊരു ലക്ഷണങ്ങളും ദൃശ്യങ്ങളിലില്ല. കഴിഞ്ഞ 10-15 ദിവസങ്ങളിലാണ് നികത്തൽ നടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞതായി ഡിഎസ്പി കുമാർ പറഞ്ഞു. ഇത് മിക്കവാറും രാത്രി സമയങ്ങളിലാണ് ചെയ്തിരുന്നത്. ഈ ഭൂമി ആരുടേതാണ് എന്നതിനെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ല എന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button