ThrissurKeralaNattuvarthaLatest NewsNews

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു: മൂന്നുകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്തതയിലുള്ള 2016 മോഡൽ ഹ്യുണ്ടായ്‌ ഇയോൺ കാറാണ്‌ കത്തി നശിച്ചത്‌

തൃശൂർ: തൃശൂർ ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിന്‌ തീപിടിച്ച് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത്‌ തലനാരിഴക്കാണ്. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്തതയിലുള്ള 2016 മോഡൽ ഹ്യുണ്ടായ്‌ ഇയോൺ കാറാണ്‌ കത്തി നശിച്ചത്‌.

Read Also : ഓതർ മലയിൽ നിന്നൊഴുകിയെത്തിയ തകഴി ശാസ്താവും അവിടുത്തെ ദിവ്യശക്തിയുള്ള എണ്ണയും

ഇന്നലെ രാത്രി 7.15 ഓടെയാണ്‌ പഴുന്നാന ചൂണ്ടൽ റോഡിൽ വെച്ച് കാർ കത്തിയത്. ഷെൽജിയും മകനും, സഹോദരന്റെ മക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്‌. ഓടിക്കൊണ്ടിരുന്ന കാറിന്റെ മുൻ വശത്ത്‌ നിന്ന് തീ ഉയരുന്നത്‌ കണ്ട്‌ കാർ നിർത്തുകയായിരുന്നു. ഷെൽജിയും കുട്ടികളും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണമായും കത്തിയമരുകയായിരുന്നു.

കുന്നംകുളത്ത്‌ നിന്ന് അഗ്നിശമന സേന എത്തുമ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button