
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിന് എത്തിയ കൂട്ടത്തില്‍ ഉള്ളവരെ നടപ്പന്തലിലേക്ക് കയറ്റിവിടുന്നത് സംബന്ധിച്ചാണ് തര്‍ക്കം ഉണ്ടായത്. തര്‍ക്കത്തിനൊടുവില്‍ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പരാതിയുമായി ദേവസ്വം ജീവനക്കാരും രംഗത്തെത്തി. നേരത്തെയും ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാര്‍ ക്ഷേത്രത്തില്‍ എത്തുന്നവരെ മര്‍ദ്ദിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയെന്ന് കാട്ടി പൊലീസില്‍ ദേവസ്വം പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments