തിരുവനന്തപുരം: പാറക്കുളം വൃത്തിയാക്കാനായെത്തിച്ച മണ്ണുമാന്തിയന്ത്രം കുളത്തില്‍ താഴ്ന്നു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍ പാറയ്ക്കു സമീപം പാറക്കുളത്തിലെ ചെളി നീക്കുന്നതിനായി തിരുവല്ലത്ത് നിന്നും എത്തിച്ച മണ്ണുമാന്തിയന്ത്രമാണ് കഴിഞ്ഞ ദിവസം കുളത്തിന്റെ ഒരു വശത്തെ ചെളി വാരുന്നതിനിടെ അമ്പതടി താഴ്ചയിലേക്ക് മുങ്ങിത്താഴ്ന്നത്. യന്ത്രം ബാര്‍ജിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അപകടം.
ചെളിയും മാലിന്യങ്ങളും നിറഞ്ഞ കുളത്തിലെ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലത്തിലേക്കാണ് മറിഞ്ഞ് വീണത്. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന ഡ്രൈവര്‍ യന്ത്രത്തിനൊപ്പം വെള്ളത്തില്‍ വീണെങ്കിലും നീന്തി രക്ഷപ്പെടാനായി. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഫോഴ്സിന്റെ സ്‌കൂബ ടീം എത്തി ക്രെയിനിന്റെ സഹായത്തോടെ നാല് മണിക്കൂറോളം പ്രയത്‌നിച്ചാണ് മണ്ണുമാന്തി ഉയര്‍ത്താനായത്. ചെളിയും മാലിന്യങ്ങളും നിറഞ്ഞതിനാല്‍ തീര്‍ത്തും കാഴ്ച മങ്ങിയ നിലയിലായിരുന്നു.
Post Your Comments