Latest NewsKeralaNews

തീർഥാടകർ സഞ്ചരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞു: കുട്ടികൾ ഉൾപ്പെടെ 15 പേർ മരണപ്പെട്ടു

ലഖ്‌നൗ: തീർഥാടകർ സഞ്ചരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞ് 15 പേർ മരണപ്പെട്ടു. ഉത്തർപ്രദേശിലാണ് സംഭവം. തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിയുകയായിരുന്നു. മരണപ്പെട്ടവരിൽ 7 പേർ കുട്ടികളും എട്ട് പേർ സ്ത്രീകളുമാണ്. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്ന് പൂർണിമ ദിനത്തിൽ ഗംഗാ നദിയിൽ പുണ്യസ്‌നാനം നടത്തുന്നതിനായി തീർത്ഥാടകർ കാദർഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടാണ് കുളത്തിലേക്ക് മറിഞ്ഞത്.

Read Also: ‘കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നു’: ആരോപണം ഏറ്റെടുത്ത് കോണ്‍ഗ്രസ്, അന്വേഷണം ആവശ്യമെന്ന് സുധാകരൻ

അപകട സ്ഥലത്ത് പ്രദേശവാസികൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു.

പരിക്കേറ്റ തീർഥാടകർക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

Read Also: മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ല, വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മല്‍സരിക്കും: താക്കീതുമായി മുസ്ലീം ലീഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button