പാലോട്: നക്ഷത്ര ആമകളെ കടത്താൻ ശ്രമിക്കുന്നതിനിടെ മൂന്നുപേർ അറസ്റ്റിൽ. മലയിൻകീഴ് സ്വദേശികളായ സജിത് (38), അരുൺകുമാർ (39) തൃശൂർ സ്വദേശി സന്തോഷ് (40) എന്നിവരാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജൻസ് സ്ക്വാഡും, ചുള്ളിമാനൂർ ഫോറസ്റ്റ് ഫ്ലയിംഗ് സ്പെഷൽ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്.
Read Also : ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍ പ്രതിഭാസം, ഇന്ത്യയിലും ദൃശ്യമാകും: വിശദാംശങ്ങള്‍ ഇങ്ങനെ
കടത്താൻ ശ്രമിച്ച രണ്ട് നക്ഷത്ര ആമകളും ഇതിനായി ഉപയോഗിച്ച കാറും പിടിച്ചെടുത്തത്. ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴക്കൂട്ടം ചന്തവിള ആമ്പല്ലൂർ എന്ന സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടിയത്. തുടർന്ന്, ഇവരെ പാലോട് റേഞ്ച് ഓഫീസിൽ എത്തിച്ചു. വംശനാശ ഭീഷണി നേരിടുന്ന നക്ഷത്ര ആമകൾ സംരക്ഷിത പട്ടിക അനുസരിച്ച് നിലവിൽ പട്ടിക ഒന്നിലാണ് ഉൾപ്പെട്ടിട്ടുള്ളത്.
അനധികൃത മൃഗകടത്തു വിപണിയിൽ നക്ഷത്ര ആമകൾക്ക് പ്രിയമേറെയാണെന്നും ഇതിന്റെ ഇറച്ചിക്ക് ഔഷധ ഗുണമുണ്ടെന്ന അന്ധവിശ്വാസമാണ് കടത്തിന് പിന്നിലുള്ളതെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ പ്രതികൾ ഉണ്ടാകും എന്ന സംശയത്തെ തുടർന്ന് കൂടുതൽ അന്വേഷണം നടത്തുമെന്ന് പാലോട് റേഞ്ച് ഓഫീസർ രമ്യ പറഞ്ഞു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments