എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 60കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി മണിപ്പുഴ വട്ടോന്‍കുഴി മറ്റത്തില്‍ ജോയിയെ(മൂര്‍ഖന്‍ ജോയി-60)യാണ് അറസ്റ്റ് ചെയ്തത്. എരുമേലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : കേരളത്തില്‍ കോവിഡ് കുതിച്ചുയരുന്നു, കോവിഡ് മരണനിരക്കും ഉയരുന്നു
ഈ മാസം 26-നു രാത്രി എട്ടിന് ഇയാള്‍ അയല്‍വാസിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ജോയിക്ക് മധ്യവയസ്കനോട് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മധ്യവയസ്കനെ വീടിനു സമീപം വാക്കത്തി കൊണ്ട് ആക്രമിച്ചത്. തുടര്‍ന്ന്, ഇയാള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ എരുമേലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന്, നടത്തിയ തെരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments