കടുത്തുരുത്തി: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനി കൊടുംതലയില്‍ അജി (45), കടുത്തുരുത്തി കോഴിക്കോട് ലക്ഷംവീട് കോളനി ലക്ഷംവീട്ടില്‍ സത്യന്(53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ഒമ്പതിന് സമീപവാസിയായ യുവാവിനെ ഇവര്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവരും യുവാവിന്റെ ബന്ധുവും തമ്മില്‍ ഉണ്ടായ വഴക്കിനിടയില്‍ യുവാവ് തടസം പിടിച്ചതിലുള്ള വിരോധം മൂലം അജിയും സത്യനും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും കരിങ്കല്ലുകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പൊലീസ് കേസെടുത്ത് നടത്തിയ തെരച്ചിലിലാണ് ഇരുവരും പിടിയിലായത്. അജിക്കും സത്യനും കടുത്തുരുത്തി സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments