ന്യൂഡല്‍ഹി: ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകും. ചന്ദ്രന്‍ ഭൂമിയോട് അടുത്തു വരുന്ന സമയത്താണ് സൂപ്പര്‍മൂണ്‍ കാഴ്ചയുണ്ടാകുന്നത്. സാധാരണ കാണുന്നതില്‍ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ചന്ദ്രനുണ്ടാകും. ഇന്ത്യയില്‍ ഇന്ന് രാത്രി 12 മണിക്ക് ശേഷമാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം ആരംഭിക്കുക. നാളെ പുലര്‍ച്ചെ 2.41 വരെ ഇത് നീണ്ടുനില്‍ക്കും.
Read Also; രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് എണ്ണക്കമ്പനികള്‍
ആകാശം തെളിഞ്ഞ് നില്‍ക്കുന്ന അന്തരീക്ഷമാണെങ്കില്‍ അധിക വലിപ്പത്തില്‍ ചന്ദ്രനെ കാണാനുള്ള അവസരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്‍ക്കത്തയിലെ എംപി ബിര്‍ല പ്ലാനറ്റോറിയം മുന്‍ ഡയറക്ടര്‍ ദേബി പ്രസാദ് ദുവാരി പറഞ്ഞു.
അതേസമയം, ഈ മാസം രണ്ടുതവണ സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാകുമെന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് 30ന് ആണ് ഈ മാസത്തെ രണ്ടാമത്തെ സൂപ്പര്‍മൂണ്‍.
Post Your Comments