AlappuzhaKeralaNattuvarthaLatest NewsNews

വീട്ടില്‍ കയര്‍ എടുക്കാനെത്തിയ പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് തടവും പിഴയും

ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നഗരസഭ 35-ാംവാർഡിൽ നികർത്തിൽ വീട്ടിൽ ജോസഫ് എന്ന തങ്കച്ചനാണ് ആറരവർഷം തടവും 60,000 രൂപാ പിഴയും ശിക്ഷ വിധിച്ചത്

ചേർത്തല: ഒന്‍പത് വയസുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് തടവും പിഴയും ശിക്ഷ വിധിച്ചത്. ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നഗരസഭ 35-ാംവാർഡിൽ നികർത്തിൽ വീട്ടിൽ ജോസഫ് എന്ന തങ്കച്ചനാണ് ആറരവർഷം തടവും 60,000 രൂപാ പിഴയും ശിക്ഷ വിധിച്ചത്.

Read Also : എക്സിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപഭോക്താക്കൾ: അന്വേഷണത്തിന് ഉത്തരവിട്ട് യൂറോപ്യൻ യൂണിയൻ

അമ്മയ്ക്ക് കയർ ഭൂവസ്ത്രം നെയ്യുന്നതിനായി കയർ എടുക്കുവാൻ പ്രതിയുടെ വീട്ടിൽ ചെന്ന കുട്ടിക്കുനേരേ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Read Also : ‘പോക്കറ്റ് ഹീറോ’ പദ്ധതിയുമായി സ്വിഗ്ഗി! ഇനി പോക്കറ്റ് കാലിയാക്കാതെ ഭക്ഷണം ഓർഡർ ചെയ്യാം

23 സാക്ഷികളെ ഹാജരാക്കിയതിൽ 19 പേരെ വിസ്തരിച്ചു. 17 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ബീന കാർത്തികേയൻ, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button