കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഫ്രൂട്ട്സ് കച്ചവടക്കാരനായ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ബേക്കൽ മൗവ്വലിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷബീറിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് മത്സ്യമാർക്കറ്റിലേക്ക് പോകുന്ന റോഡരികിൽ പഴക്കച്ചവടം നടത്തുന്നതിനിടെയാണ് ആക്രമണം. പഴവർഗത്തിന്റെ വില സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് ഒരു സംഘം ആക്രമിക്കുകയായിരുന്നു. അടിയേറ്റ് അബോധാവസ്ഥയിലായി തലയിൽ നിന്നും ചെവിയിൽനിന്നും രക്തം വാർന്നുകിടന്ന യുവാവിനെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിന് : മുഖ്യമന്ത്രി പിണറായി വിജയന്
തർക്കത്തിലേർപ്പെട്ട യുവാവ് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ സഹകരണാശുപത്രിയിൽ പൊലീസ് കാവലിൽ ചികിത്സയിലാണ്.
ആക്രമണവുമായി ബന്ധപ്പെട്ട് ഒരു സംഘത്തിനെതിരെ ഹോസ്ദുർഗ് പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ആക്രമണത്തിനിരയായി അബോധാവസ്ഥയിലായ യുവാവിനെ മംഗളൂരു ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.
Post Your Comments