കൊച്ചി: ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊച്ചി പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂർ സ്വദേശി അഫ്സൽ എന്നിവരാണ് പിടിയിലായത്.
പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രോത്സവം കഴിഞ്ഞ് രാത്രി ഒറ്റയ്ക്ക് അരൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ഇവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ബൈക്കിൽ ലിഫ്റ്റ് നൽകി കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. കുണ്ടന്നൂരിൽ നിന്നാണ് പ്രതികൾ ലിഫ്റ്റ് നൽകിയത്.
പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments