പത്തനംതിട്ട: പത്തനംതിട്ട കുമ്പഴ മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ സൂക്ഷിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.
Read Also : ‘മാളികപ്പുറം’ എന്ന സിനിമയെ പ്രാരംഭഘട്ടത്തില്‍ തന്നെ തഴഞ്ഞു: ജൂറി അംഗത്തിന്റെ വെളിപ്പെടുത്തൽ
പുലര്‍ച്ച രണ്ടിന് തുടങ്ങിയ പരിശോധനയില്‍ ഐസ്, മത്സ്യം എന്നിവ ഉള്‍പ്പെടെ ആകെ 24 സാമ്പിള്‍ ശേഖരിച്ച് മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയില്‍ പരിശോധന നടത്തി.
മതിയായ അളവില്‍ ഐസ് ഇടാതെയാണ് കേര-ചൂര മത്സ്യം സൂക്ഷിച്ചിരുന്നത്. ഇവ ഒഴിവാക്കാൻ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്ന അനുപാതത്തില്‍ ഐസ് ഇട്ടാണ് സൂക്ഷിക്കേണ്ടത്.
Post Your Comments