
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. അവാർഡിൽ മാളികപ്പുറം സിനിമയെ ജൂറി തഴയുകയായിരുന്നുവെന്ന ആരോപണം രൂക്ഷമായിരുന്നു. മികച്ച ബാലതാരത്തിനോ ജനപ്രിയ ചിത്രത്തിനുള്ള കാറ്റഗറിയിലോ സിനിമയെ പരിഗണിച്ചില്ലെന്ന ആരോപണമായിരുന്നു ശക്തമായിരുന്നത്. ഇപ്പോഴിതാ, ജൂറി അംഗം ബി രാകേഷ് ഇതുസംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നു. ജൂറിക്കെതിരെയാണ് രാകേഷിന്റെ പരാമർശങ്ങൾ.
100 ദിവസം ഓടി 100 കോടി നേടിയ ചിത്രത്തെ യാതൊരു കാരണങ്ങളും ഇല്ലാതെ തന്നെ ജൂറി അവഗണിക്കുകയായിരുന്നുവെന്ന് രാകേഷ് പറയുന്നു. കൊറോണക്ക് ശേഷം തീയ്യേറ്ററില്‍ എത്തിച്ച സിനിമയെ ‘ജനപ്രിയ ചിത്രങ്ങളില്‍’ പോലും പരിഗണിച്ചില്ലല്ലെന്ന് വിമർശനം ഉയരുന്നതിനിടെയാണ് ജൂറി അംഗത്തിന്റെ തന്റെ വെളിപ്പെടുത്തൽ. മാളികപ്പുറം സിനിമയെ പ്രാരംഭ ഘട്ടത്തിൽ തന്നെ തഴഞ്ഞു എന്നാണ് രാകേഷ് പറയുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാകേഷിന്റെ വെളിപ്പെടുത്തൽ. ജൂറി അംഗങളായ 5 പേരില്‍ 4 പേരും ഒരേ സ്വരത്തില്‍ മാളികപ്പുറത്തെ മാറ്റിനിര്‍ത്തുകയായിരുന്നുവെന്നും രാകേഷ് പറയുന്നു.
‘മാളികപ്പുറം എന്ന സിനിമ കണ്ടില്ല എന്ന് പറയുന്നത് തികച്ചും തെറ്റാണ്. സിനിമ കണ്ടു, അത് തഴയപ്പെട്ടു എന്നത് സത്യമാണ്. പ്രിലിമിനറി സെക്ഷനിൽ നിന്ന് തന്നെ ചിത്രം ഒഴിവാക്കപ്പെട്ടു. ആ കമ്മിറ്റിയിൽ ഉള്ളവർക്ക് ആ സിനിമ മുകളിലോട്ട് വിടാൻ താൽപര്യക്കുറവ് ആയിരുന്നു. എല്ലാ സിനിമയും കണ്ടതാണ് ജൂറി അംഗങ്ങൾ. 18 ദിവസം കൊണ്ട് പ്രിലിമിനറി ജൂറി എല്ലാ സിനിമയും കണ്ടിട്ടുണ്ട്. മാളികപ്പുറം സിനിമ തഴയപ്പെടുകയായിരുന്നു. ഒരു ദിവസം നാല്, അഞ്ച് സിനിമകൾ കാണും. അന്ന് അതിനെ കുറിച്ച് ചർച്ചകൾ നടത്തി വിലയിരുത്തും’, രാകേഷ് പറയുന്നു.
Post Your Comments