
എറണാകുളം: തൃപ്പൂണിത്തുറയില്‍ 12 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് വിഷബാധയേറ്റത്. ചിക്കനും ബട്ടറും കഴിച്ചതോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു. നാലുപേരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇവര്‍ തന്നെ വച്ചകഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നതെന്നാണ് വിവരം. കൂടുതല്‍ പരിശോധനകള്‍ ആശുപത്രിയില്‍ നടക്കുന്നു.
Post Your Comments