ThrissurLatest NewsKeralaNattuvarthaNews

പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ വ​ൻ വ്യാ​ജ​മ​ദ്യ​വേ​ട്ട: 1072 ലി​റ്റ​ർ എ​ക്സൈ​സ് പി​ടി​കൂ​ടി

കോ​ട്ട​യം സ്വ​ദേ​ശി കെ.​വി. റ​ജി, ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​നൂ​പ് കു​മാ​ർ, തൃ​ശൂ​ർ ക​ല്ലൂ​ർ സ്വ​ദേ​ശി സെ​റി​ൻ ടി. ​മാ​ത്യു, കൊ​ല്ലം കൊ​ട്ടി​യം സ്വ​ദേ​ശി മെ​ൽ​വി​ൻ ജെ. ​ഗോ​മ​സ്, കോ​ട്ട​യം സ്വ​ദേ​ശി റോ​ബി​ൻ, ചി​റ​ക്ക​ൽ സ്വ​ദേ​ശി പ്ര​ജീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

അ​ന്തി​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​ക​ര ക​രു​വാം​കു​ള​ത്ത് നടത്തിയ വ്യാ​ജ​മ​ദ്യ​വേ​ട്ടയിൽ 1072 ലി​റ്റ​ർ വ്യാ​ജ​മ​ദ്യം എ​ക്സൈ​സ് പി​ടി​കൂ​ടി. കോ​ട്ട​യം സ്വ​ദേ​ശി കെ.​വി. റ​ജി, ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​നൂ​പ് കു​മാ​ർ, തൃ​ശൂ​ർ ക​ല്ലൂ​ർ സ്വ​ദേ​ശി സെ​റി​ൻ ടി. ​മാ​ത്യു, കൊ​ല്ലം കൊ​ട്ടി​യം സ്വ​ദേ​ശി മെ​ൽ​വി​ൻ ജെ. ​ഗോ​മ​സ്, കോ​ട്ട​യം സ്വ​ദേ​ശി റോ​ബി​ൻ, ചി​റ​ക്ക​ൽ സ്വ​ദേ​ശി പ്ര​ജീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​രം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സ്ക്വാ​ഡ്, തൃ​ശൂ​ർ സ​ർ​ക്കി​ൾ, ചേ​ർ​പ്പ് റേ​ഞ്ച് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. ക​രു​വാം​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​റാ​ത്ത് റ​സ്റ്റാ​റ​ന്റ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യാ​ജ​മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഹോ​ട്ട​ലി​ന് പി​റ​കി​ൽ ര​ണ്ട് കാ​റു​ക​ളി​ൽ ​നി​ന്നാ​ണ് 16 കെ​യ്സ് വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. 33 ലി​റ്റ​റി​ന്റെ 12 ക​ന്നാ​സും 23 ലി​റ്റ​റി​ന്റെ 20 ബോ​ട്ടി​ലും അ​ര ലി​റ്റ​റി​ന്റെ 432 കു​പ്പി​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : എസ്ബിഐ അക്കൗണ്ട് ഉടമകളാണോ? ബാലൻസ് പരിശോധിക്കാനുള്ള ഈ എളുപ്പവഴികൾ അറിഞ്ഞോളൂ..

അ​റ​സ്റ്റി​ലാ​യ അ​നൂ​പ് കു​മാ​ർ ഡോ​ക്ട​റും സി​നി​മ​പ്ര​വ​ർ​ത്ത​ക​നു​മാ​ണെ​ന്ന് പ​റ​യു​ന്നു. ഇ​വ​രി​ൽ​ നി​ന്ന് നി​ര​വ​ധി വ്യാ​ജ ഐ.​ഡി കാ​ർ​ഡു​ക​ളും എ​യ​ർ പി​സ്റ്റ​ളും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. വ്യാ​ജ​മ​ദ്യം എ​വി​ടെ നി​ന്നാ​ണ് എ​ത്തി​ച്ച​തെ​ന്നും മ​റ്റു​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​ വ​രു​ക​യാ​ണെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

സി.​ഐ അ​ശോ​ക് കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ മു​രു​ക​ദാ​സ്, ക​മീ​ഷ​ണ​ർ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രീ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫീസ​ർ സ​ജീ​വ്, മോ​ഹ​ന​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, സു​ധീ​ർ കു​മാ​ർ, സി​ജോ​മോ​ൻ, ടി.​ആ​ർ. സു​നി​ൽ​കു​മാ​ർ, അ​നീ​ഷ്, വി​ശാ​ൽ, സ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button