കാസർഗോഡ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡൽ റസൻഷ്യൽ സ്പോർട്സ് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.
കാസർഗോഡ് കരിന്തളത്ത് ആണ് സംഭവം. കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ ലക്ഷണങ്ങളുണ്ട്. അതേസമയം, ശാരീരിക ബുദ്ധിമുട്ടിന് കാരണം എന്താണെന്ന് വ്യക്തമല്ല.
Read Also : ഒമ്പത് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കി: യുവാവിന് ആറുവർഷം കഠിനതടവും പിഴയും
മെഡിക്കൽ സംഘം സ്കൂളിൽ പരിശോധന നടത്തുകയാണ്.
Post Your Comments