
വെഞ്ഞാറമൂട്: 10 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വെഞ്ഞാറമൂട് മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം കൊക്കോട്ടുകോണം ലൈല, ഷംല എന്നിവരുടെ കടയിൽ നിന്നും സമീപവാസിയായ റീജയുടെ വീട്ടിൽ നിന്നുമാണ് ഇവ പിടികൂടിയത്.
വാമനപുരം എക്സൈസ് റേഞ്ച് ഓഫീസിന്റെ കീഴിൽ വരുന്ന സ്കൂൾ പരിസരത്തെ കടകളിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറും സംഘവും നടത്തിയ പരിശോധനയിൽ ആണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
വെമ്പായം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബർമുഡ മെൻസ് കസ്റ്റംസ് ഡിസൈനർ എന്ന കടയിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
Post Your Comments