
വൈത്തിരി: നിരോധിത പുകയില ഉൽപന്നവുമായി നാലുപേരെ പൊലീസ് പിടിയിൽ. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വൈത്തിരി കുന്നത്തോട്ടം അക്കപ്പറമ്പൻ വീട്ടിൽ മുഹമ്മദ് ഹിഷാം, കുന്നത്തോട്ടം തച്ചോടൻ വീട്ടിൽ നൗഷാദ്, പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിൽ നിന്നും പാലക്കാട് മുളയങ്കാവ് കളത്തിൽ വീട്ടിൽ റഷീദ്, നെല്ലയം എഴുവത്തല പുവത്തുംകുഴി വീട്ടിൽ മുഹമ്മദ് സമീർ എന്നിവരാണ് അറസ്റ്റിലായത്.
വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലും പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിലും ആണ് സംഭവം. ശനിയാഴ്ച നടന്ന പരിശോധനയിൽ വിൽപനക്കായി കൊണ്ടുപോവുകയായിരുന്ന നിരോധിത ഉൽപന്നമായ ഹാൻസ് പാക്കറ്റുകളാണ് ഇവരിൽ നിന്നും പൊലീസ് പിടികൂടിയത്.
Read Also : ആര്‍എസ്എസുകാരനായ ജഗദീഷ് ഷെട്ടാറിന് വേണ്ടി സോണിയ ഗാന്ധി പ്രചാരണം നടത്തുമെന്ന് താന്‍ പ്രതീക്ഷിച്ചില്ല: ഒവൈസി
Post Your Comments