
ബെംഗളൂരു: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ജഗദീഷ് ഷെട്ടാറിന് വേണ്ടി പ്രചാരണം നടത്തിയതിന് സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. ആര്‍ എസ് എസുകാരനായ ജഗദീഷ് ഷെട്ടാറിന് വേണ്ടി സോണിയ ഗാന്ധി പ്രചാരണം നടത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒവൈസി പറഞ്ഞു.
‘സോണിയാ ഗാന്ധിജി, നിങ്ങള്‍ ഒരു ആര്‍എസ്എസുകാരന് വേണ്ടി പ്രചാരണം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ജഗദീഷ് ഷെട്ടാര്‍ ആര്‍എസ്എസില്‍ നിന്നുള്ളയാളാണ്. നിര്‍ഭാഗ്യവശാല്‍, ആശയപരമായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഇതാണോ മതേതരത്വത്തിനായുള്ള നിങ്ങളുടെ പോരാട്ടം? ഇങ്ങനെയാണോ നിങ്ങള്‍ പോരാടുക’ ഒവൈസി ചോദിച്ചു.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജഗദീഷ് ഷെട്ടാറിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജഗദീഷ് ഷെട്ടാര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ അസംബ്ലി സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് നിലവില്‍ അദ്ദേഹം മത്സരിക്കുന്നത്.
Post Your Comments