KeralaLatest NewsNews

എത്തിയത് 7 യൂണിറ്റ് ഫയര്‍ഫോഴ്‌സ്, നശിച്ചത് പാർക്കിംഗ് ഏരിയയിലെ കാറുകൾ; ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിലെ തീയ്ക്ക് പിന്നിൽ?

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിൽ രാവിലെ ആറ് മണിയോടെ പടർന്ന തീ നിയന്ത്രണവിധേയമായത് പത്തരയോടെ. തുടക്കത്തിൽ തീ അണയ്ക്കാൻ രണ്ട് യൂണിറ്റി ഫയര്‍ ഫോഴ്സ് ആയിരുന്നു എത്തിയിരുന്നത്. ഇത് പിന്നീട് ഏഴ് യൂണിറ്റായി മാറി. കടയ്ക്ക് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. രണ്ട് യൂണിറ്റുകള്‍ ഒരുമിച്ച് വെള്ളം പമ്പ് ചെയ്താണ് കടയ്ക്ക് അകത്തേക്ക് പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. തീ പടരുന്നതിനൊപ്പം കടയുടെ പല ഭാഗത്തുനിന്നുള്ള ചില്ലുകള്‍ പൊട്ടിത്തെറിച്ചിരുന്നു. ഇത് കൂടുതൽ അപടങ്ങൾക്ക് കാരണമായി. ഗ്ലാസ് ചില്ലുകൊണ്ട് ഒരു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ചില കാറുകളും കത്തിനശിച്ചു. കട രാവിലെ തുറക്കുന്നതിന് മുന്‍പാണ് തീ പടർന്നത്. അതുകൊണ്ട് തന്നെ ആർക്കും ആളപായമില്ല. കടയ്ക്കകത്തെ ചില വസ്തുക്കൾക്ക് തീ പടർന്നെങ്കിലും നിയന്ത്രണവിധേയമാവുകയായിരുന്നു. സംഭവത്തിൽ വിശദ റിപ്പോർട്ട് ഉടൻ പുറത്തുവരും.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീ പടര്‍ത്തം ഉണ്ടായത്. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീ കണ്ടത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പെട്ടെന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയില്ലെന്നു ജയലക്ഷ്മി സില്‍ക്‌സ് അറിയിച്ചു. ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്. വിഷു, പെരുന്നാള്‍ കാലമായതിനാല്‍ വന്‍ സ്റ്റോക്ക് ഉള്ളിലുണ്ടെന്നു സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button