Latest NewsKeralaNews

കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടുത്തം, തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടുത്തം. ഏഴ് യൂണിറ്റ് ഫയർ ഫോഴ്‌സ് തീ അണക്കാൻ ശ്രമിക്കുകയാണ്.

പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്ക് അകത്ത് തീ ആഞ്ഞ് കത്തുകയാണെന്നാണ് വിവരം.

കട രാവിലെ തുറക്കുന്നതിന് മുൻപായാണ് തീപിടുത്തമുണ്ടായത്. അതുകൊണ്ട് അകത്ത് ജീവനക്കാരില്ല.

കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ തീ പടർന്ന് പിടിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button