മാനന്തവാടി: ഒരു രാഷ്ട്രീയ പ്രവർത്തക എന്ന നിലയിൽ ഏഷ്യാനെറ്റ് ചാനൽ തന്നെ നിരന്തരമായി വേട്ടയാടിയെന്ന് വെളിപ്പെടുത്തി മുൻ മന്ത്രിയും AICC അംഗമായ പി കെ ജയലക്ഷ്മി. തനിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥയെകുറിച്ചും, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളെകുറിച്ചും ട്രൂകോപ്പി തിങ്ക് അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷനുമായി നടത്തിയ അഭിമുഖത്തിൽ ജയലക്ഷ്മി തുറന്നു പറഞ്ഞു.
‘അന്ന് ഞാന്‍ ഗര്‍ഭിണിയായിരുന്നു. ഒരു മാസത്തോളം തുടര്‍ന്ന നിരന്തര വേട്ടയാടല്‍ മാനസികമായി എന്നെ തളര്‍ത്തി. ദിനം പ്രതി എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ എനിക്കു കഴിഞ്ഞില്ല. ആറാം മാസത്തില്‍ കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്നു. രണ്ടുപേരില്‍ ഒരാളുടെ ജീവന്‍ എന്ന അവസ്ഥയിലേയ്ക്കു പോലും കാര്യങ്ങളെത്തി. ഏകദേശം ഒരു മാസത്തോളം തന്നെയും തന്റെ കുടുംബത്തെയും അവര്‍ വേട്ടയാടിക്കൊണ്ടിരുന്നു. ഈ വേട്ടയാടല്‍ മാനസികമായി തന്നെ തളര്‍ത്തി.
മനസ്സില്‍ പോലും ചിന്തിക്കാത്ത തരത്തിലുള്ള ഒരുപാട് ആരോപണങ്ങളാണ് എനിക്കെതിരെ വന്നുകൊണ്ടിരുന്നത്. ഏകദേശം ഒരു മാസത്തോളം എന്നെയും എന്റെ കുടുംബത്തെയും അവര്‍ വേട്ടയാടിക്കൊണ്ടിരുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ എനിക്ക് എതിരെയുള്ള ആരോപണങ്ങളെ ഞാന്‍ നേരിടും. എന്നാല്‍ ഒരു മന്ത്രി എന്നതിനപ്പുറം ഞാനൊരു സാധാരണ സ്ത്രീ കൂടിയാണ്. വീട്ടിലെ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവരുടെ വരെ ചിത്രം ഉള്‍പ്പെടുത്തിയാണ് “ജയ ലക്ഷ്മി ജയിലിലേയ്ക്ക്…’ എന്നൊക്കെ വാര്‍ത്ത കൊടുത്തത്. കെട്ടിവയ്ക്കാനുള്ള പണം അന്ന് ഇല്ലാത്തതു കൊണ്ടാണ് ആ ചാനലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാതിരുന്നത്’, ജയലക്ഷ്മി പറഞ്ഞു.
Post Your Comments