മാനന്തവാടി: അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ മന്ത്രി പികെ ജയലക്ഷ്മിയുടെ വിദ്യാഭ്യാസം കുറഞ്ഞു, ആസ്തി വര്‍ദ്ധിച്ചു. 2011ല്‍ നല്‍കിയ നാമ നിര്‍ദേശ പത്രികയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചത് ബി.എ എന്നായിരുന്നു. ഒപ്പം ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്ന യോഗ്യതയും കാണിച്ചിരുന്നു. എന്നാല്‍ ഇന്നലെ നല്‍കിയ നാമ നിര്‍ദേശ പത്രികയില്‍ പ്ലസ്ടു എന്നാണ് ഉയര്‍ന്ന യോഗ്യതയായി കാണിച്ചത്. ഒപ്പം ബി.എ കോഴ്‌സ് പരീക്ഷയെഴുതി, ബി.എ ഫെയില്‍ഡ് എന്നും ചേര്‍ത്തിട്ടുണ്ട്.
2011ല്‍ ജയലക്ഷ്മിക്ക് ആകെയുണ്ടായിരുന്ന ജംഗമ ആസ്തിയുടെ മൂല്യം 247659 രൂപയായിരുന്നു. എന്നാല്‍ 2016ല്‍ അത് 1836854 രൂപയായി ഉയര്‍ന്നു. ജീവിത പങ്കാളിയുടെ ആസ്തി 89356 രൂപ. സ്വന്തമായി ഭൂമിയോ വീടോ കെട്ടിടങ്ങളോ ജയലക്ഷ്മിക്കില്ല.
കേരളാ ഹൈക്കോടതിയിലും റിട്ടേണിങ് ഓഫിസര്‍ മുന്‍പാകെയും ഇന്ത്യന്‍ ശിക്ഷാ നിയമം 177, 181 വകുപ്പുകള്‍ പ്രകാരം ജീവന്‍ എന്നയാള്‍ ബോധിപ്പിച്ച കേസുകള്‍ നിലനില്‍ക്കുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
Post Your Comments