മന്ത്രി പി.കെ ജയലക്ഷമിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയേക്കും .പി.കെ ജയലക്ഷ്മിയെ അയോഗ്യ ആക്കാമെന്ന് റിപ്പോര്‍ട്ട്. മാനന്തവാടി റിട്ടേണിങ് ഓഫീസറുടേതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സ്‌റ്റേറ്റ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് കൈമാറി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോര്‍ട്ട് കൈമാറും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക..
സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയെന്നാണ് കണ്ടെത്തല്‍. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയില്‍ വിദ്യാഭ്യാസയോഗ്യത ബിരുദം എന്നാണ് നല്‍കിയത് . എന്നാല്‍ ഇത് തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments