KeralaIndiaNews

സഹകരണ മേഖല സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തി; ചലച്ചിത്ര സംവിധായകന്‍ കെ. മധു

പന്മന: കേരളത്തിലെ സഹകരണ മേഖലയിലെ ചട്ടപ്പടി ശൈലികള്‍ക്ക് മാറ്റം വരണം. സഹകരണ മേഖലയാണ് സാമൂഹ്യ മാറ്റത്തിന്റെ ചാലകശക്തി. സഹകരണ മേഖലയുടെ പുന:രുദ്ധാരണത്തിന് തീര്‍ച്ചയായും അന്താരാഷ്ട്ര പ്രൊഫഷണല്‍ പാക്കേജ് നടപ്പിലാക്കണമെന്നും സിനിമാ സംവിധായകനും സഹകാര്‍ മിത്ര രക്ഷാധികാരിയുമായ കെ. മധു പറഞ്ഞു. ചവറയില്‍ സഹകാര്‍ മിത്രയുടെ 24-ാം സംസ്ഥാന സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകാര്‍ മിത്ര ചെയര്‍മാന്‍ മണ്ണടി അനില്‍ അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ ചവറ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍. വിജയന്‍പിളളയെ ആദരിച്ചു. അഡ്വ. മണ്ണടി അനില്‍, പ്രൊഫ. ബി. ജയലക്ഷ്മി, അഡ്വ. എന്‍. രാജന്‍പിളള, അയര്‍കുന്നം രാമന്‍നായര്‍, ജേക്കബ് ജോര്‍ജ്ജ് കുറ്റിയില്‍, യു. രാജഗോപാല്‍, പി. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സഹകരണമേഖല നേരിടുന്ന പ്രതിസന്ധികളും ഈവകുപ്പിലെ അഴിമതികളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പ്രൊഫസര്‍ ജയലക്ഷ്മി വിഷയം അവതരിപ്പിച്ചു.

ഭാരവാഹികളായി കെ.ആര്‍ അരവിന്ദാക്ഷന്‍, കെ. മധു, പ്രൊഫസര്‍ റോണി മാത്യു തകിടിയേല്‍, എം.വി നൂര്‍മുഹമ്മദ് (മുഖ്യ രക്ഷാധികാരികള്‍), പ്രൊഫ. ബി. ജയലക്ഷ്മി, കരിക്കത്തില്‍ തങ്കപ്പന്‍പിള്ള (രക്ഷാധികാരികള്‍), അഡ്വ. മണ്ണടി അനില്‍ (ചെയര്‍മാന്‍), അയര്‍കുന്നം രാമന്‍നായര്‍, ഡോ. വി.എസ്. സുധാകരന്‍നായര്‍ (അസോസിയേറ്റ് ചെയര്‍മാന്‍), സദാശിവന്‍പിളള, പി. മുരളീധരന്‍, അനിരാജ് ആര്‍. മുട്ടം (വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ. രാജന്‍പിള്ള (ജനറല്‍ സെക്രട്ടറി), ജേക്കബ് ജോര്‍ജ് കുറ്റിയില്‍(ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി), ആര്‍. ജയകുമാര്‍ കാവൃം(മീഡിയ സെക്രട്ടറി), യു. രാജഗോപാല്‍ (ഫിനാന്‍സ് സെക്രട്ടറി), വി.വി. വിനോദ് (ഓഫീസ് സെക്രട്ടറി), കെ.എം. മുര്‍ഷാദ് (ഖജാന്‍ജി)എന്നിവരെ തിരഞ്ഞെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button