കൊച്ചി: മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ. ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീ പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ അനുശ്രീ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ അനുശ്രീ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ‘സ്ഫടികം’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം എടുത്ത് ഏഴിമല പൂഞ്ചോല പാട്ടിൽ അഭിനയിക്കണമെന്നാണ് അനുശ്രീ പറഞ്ഞത്.
കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമ ഡാഡിക്ക് അനുവദിച്ച അഭിമുഖത്തിൽ, സിനിമയിലെ താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, മോക്ഷ എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു അനുശ്രീ. ഒരു സിനിമയുടെ രണ്ടാം ഭാഗം എടുത്ത് ഹിറ്റാക്കാൻ ആണെങ്കിൽ ഏത് സിനിമയുടെ രണ്ടാംഭാഗം എന്നായിരുന്നു അവതാരകയുടെ ചോദ്യം.
യുപിഐ വഴിയുളള ക്രെഡിറ്റ് ഇടപാടുകൾ വിപുലീകരിക്കാനൊരുക്കി എൻപിസിഐ, കൂടുതൽ വിവരങ്ങൾ അറിയാം
‘അമർ അക്ബർ അന്തോണി’ എന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ മറുപടി പറഞ്ഞപ്പോൾ ‘സ്ഫടികം’ എന്നായിരുന്നു അനുശ്രീയുടെ മറുപടി. ‘സ്ഫടികം’ സിനിമയിൽ മുഴുവനായി അഭിനയിക്കാൻ അല്ലെന്നും പാറമടയിലെ, ഏഴിമല പൂഞ്ചോല പാട്ടിൽ മാത്രം അഭിനയിക്കാൻ ആണ് ഇഷ്ടമെന്നും അനുശ്രീ വ്യക്തമാക്കി.
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അമർ അക്ബർ അന്തോണിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. നാദിർഷ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്നായിരുന്നു നിർവ്വഹിച്ചത്.
Post Your Comments