സിനിമക്ക് ഉപരിയായി രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ഏറെ ശ്രദ്ധേയായ താരമാണ് അനുശ്രി. തന്റെ സംഘപരിവാര്‍ അനുകൂല നിലപാട് അനുശ്രീ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും അനുശ്രീയുടെ വിവാഹം സംബന്ധിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. അനുശ്രീ പ്രമുഖ നടനുമായി പ്രണയത്തിലാണ് എന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഒരു പൊതുവേദിയില്‍ വെച്ച് ഷാഫി പറമ്പില്‍ എംഎല്‍എയെ കുറിച്ച് അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്ന്ത്.
തനിക്ക് രാഷ്ട്രീയമോ രാഷ്ട്രീയക്കാരെയോ ഒന്നും അറിയില്ലെന്നും ആകെ അറിയാവുന്നത് ഗണേഷേട്ടനെയാണെന്നും അനുശ്രീ പറയുന്നു. പിന്നെ തനിക്ക് പ്രസംഗിക്കുന്നത് കേട്ട് ഭയങ്കര പ്രണയം തോന്നിയിട്ടുള്ള ആള്‍ ഷാഫി പറമ്പിലാണ്. തനിക്ക് ഷാഫി ചേട്ടനൊപ്പം ഇങ്ങനെയൊരു വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുവെന്നും അനുശ്രീ പൊതുവേദിയില്‍ വെച്ച് പറഞ്ഞു.
ഷാഫി പറമ്പിലിനെ കുറിച്ച് അനുശ്രീ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അനുശ്രീ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും കേരള മുഖ്യമന്ത്രി വരെയാവാന്‍ യോഗ്യതയുള്ളയാളാണ് ഷാഫിയെന്നുമാണ് താഴെ വരുന്ന കമന്റുകള്‍. അനുശ്രീ എങ്കില്‍ ഷാഫിയെ വിവാഹം കഴിക്ക്, നല്ല ജോഡിയായിരിക്കും എന്ന് തുടങ്ങി നിരവധി പേരാണ് അനുശ്രീയെ പ്രശംസിച്ച് രംഗത്തെത്തിയത്
Post Your Comments