അരൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനിലോറിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവർ ഈറോഡ് ഗോപി ചെട്ടിപാളയം ആരോഗ്യത്തിനാണ് (50) തലക്ക് പരിക്കേറ്റത്.
ദേശീയ പാതയിൽ അരൂർ കെൽട്രോൺ കവലയ്ക്ക് തെക്കുവശത്ത് തിങ്കളാഴ്ച രാത്രി ഒൻപത് മണിക്കായിരുന്നു അപകടം നടന്നത്. ലോറി നിർത്തി രാത്രി ഭക്ഷണം കഴിച്ചുണ്ടിരിക്കുമ്പോൾ നിയന്ത്രണംവിട്ടു വന്ന മിനിലോറി പിന്നിൽ ഇടക്കുകയായിരുന്നു.
Read Also : കരിമണ്ണൂരിൽ നിന്ന് കാണാതായി : വീട്ടമ്മയെയും മകനെയും തിരുവനന്തപുരത്ത് കണ്ടെത്തി
ചേർത്തലയിൽ ചരക്ക് ഇറക്കി ഈറോഡിലേക്ക് പോകുന്ന ലോറിയാണ് നിർത്തിയിട്ടിരുന്നത്. തിരുവനന്തപുരത്തുനിന്ന് തിരുപ്പൂരിലേക്ക് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്നു മിനിലോറി. മിനിലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Post Your Comments