ബംഗളൂരു: നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്കു പിന്നിൽ സുമോ ഇടിച്ചുകയറി 12 പേർ മരിച്ചു. കർണാടക ചിക്കബല്ലാപുരയിൽ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്.
Read Also : ഇന്ത്യ എന്നതിന് പകരം ഭാരത്, പാഠപുസ്തകത്തിലെ പേരുമാറ്റല്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല: എന്‍സിഇആര്‍ടി
ബാഗേപ്പള്ളിയിൽ നിന്ന് ചിക്കബല്ലാപുരയിലേക്ക് പോകുകയായിരുന്നു സുമോ. രാവിലെ കനത്ത മൂടൽമഞ്ഞ് കാരണം റോഡരികിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറി ഡ്രൈവറുടെ ശ്രദ്ധയിൽപെടാതിരുന്നതാണ് അപകടകാരണമായത്.
13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. ഒരാൾ ഗുരുതരപരിക്കുകളോടെ രക്ഷപെട്ടു.
Post Your Comments