
കോട്ടയം: കോട്ടയം ചാലുകുന്നില്‍ നാലു വാഹനങ്ങള്‍ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മൂന്നു കാറും ഒരു ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പെട്ടത്.
ഇന്നലെ രാവിലെ ഒമ്പതിനാണ് അപകടമുണ്ടായത്. ബേക്കര്‍ ജംഗ്ഷനില്‍ നിന്നും കുമരകം ഭാഗത്തേക്ക് പോകുകയായിരുന്ന ഇയോണ്‍ കാര്‍ എതിര് ദിശയില്‍ വന്ന രണ്ടു കാറുകളിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. ഇയോണ്‍ കാര്‍ ഓടിച്ചിരുന്നയാള്‍ക്കും ഓട്ടോയിലുണ്ടായിരുന്ന സ്കൂള്‍ കുട്ടിക്കുമാണ് പരിക്കേറ്റത്.
Read Also : ഊട്ടിയിലേയ്ക്ക് വിനോദയാത്ര പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു
കുട്ടിയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു. കാര്‍ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇയോണ്‍ കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു.
Post Your Comments