പെരുമ്പാവൂർ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ടൂറിസ്റ്റ് ബസിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ കൂവപ്പടി പുത്തൻ കുടിവീട്ടിൽ സനീഷിനും (39), ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയായ സ്ത്രീക്കും ആണ് പരിക്കേറ്റത്.
Read Also : ആഗ്രയിൽ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സഹായത്തിനായി കരഞ്ഞ് യുവതി – വീഡിയോ വൈറൽ
ഇന്നലെ രാത്രി 8.30-ന് പെരുമ്പാവൂർ സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. വിവാഹപാർട്ടി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിടിച്ചാണ് അപകടം നടന്നത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയായ സ്ത്രീയെയും കൊണ്ട് എറണാകുളത്തേക്ക് പോവുകയായിരുന്ന ആംബുലൻസിൽ കൂത്താട്ടുകുളത്ത് നിന്ന് കുന്നംകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് ഇടിച്ചത്.
അപകടത്തെ തുടർന്ന്, നാട്ടുകാർ ചേർന്ന് രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റിവിട്ടു.
Post Your Comments