കരിമണ്ണൂർ: കരിമണ്ണൂരിൽനിന്നു കാണാതായ വീട്ടമ്മയെയും എട്ടു വയസുള്ള മകനെയും തിരുവനന്തപുരം ഭീമ പള്ളിക്കു സമീപത്തുനിന്നു കണ്ടെത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഇവരെ കരിമണ്ണൂരിൽനിന്നു കാണാതായത്.
Read Also : സംസ്ഥാനത്ത് ഇന്ന് മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
പിന്നീട് ഇവരെ തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം കണ്ടതായി വിവരം ലഭിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരത്തുള്ളതായി വിവരം ലഭിച്ചത്. തുടർന്ന്, ഇന്നലെ വൈകുന്നേരത്തോടെ വീട്ടമ്മയെയും മകനെയും കരിമണ്ണൂരിൽ എത്തിച്ചു.
Read Also : ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയോഗം ഇന്ന്; സ്ഥിതിഗതികള്‍ വിലയിരുത്തും
സ്വർണം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഭർത്താവുമായുണ്ടായ തർക്കമാണ് 38കാരിയായ ഇവർ വീടു വിട്ടുപോകാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കൾ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments