MalappuramKeralaNattuvarthaLatest NewsNews

ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറി: രണ്ടുപേര്‍ക്ക് പരിക്ക്

തട്ടുകട ഉടമ താനൂര്‍ സ്വദേശി ഷെരീഫ്, ലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്

മലപ്പുറം: താനൂര്‍ വട്ടത്താണി വലിയപ്പാടത്ത് ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തട്ടുകട ഉടമ താനൂര്‍ സ്വദേശി ഷെരീഫ്, ലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Read Also : ദീപാവലി ദിനത്തിൽ ഗൂഗിളിൽ നിങ്ങളും ഇക്കാര്യം തിരഞ്ഞോ? രസകരമായ സേർച്ച് റിസൾട്ടുകൾ പങ്കുവെച്ച് സുന്ദർ പിച്ചൈ

ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം നടന്നത്. ടാങ്കര്‍ ലോറിയുടെ ടയര്‍ പൊട്ടിയതാണ് നിയന്ത്രണം നഷ്ടമാകാൻ കാരണമായതെന്ന് ഡ്രൈവര്‍ പറഞ്ഞു. താനൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍, ടാങ്കറിന് ചോര്‍ച്ചയൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read Also : പഞ്ച് ഡയലോഗ് പറഞ്ഞ് എല്ലാക്കാലവും രക്ഷപ്പെടാൻ ശ്രമിക്കരുത്: ധനമന്ത്രിയ്ക്കെതിരെ വിമർശനവുമായി വി മുരളീധരന്‍

അപകടത്തിൽ പരിക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button