
കണ്ണൂർ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. എടാട്ടെ സൂരജ് (24), പുതിയങ്ങാടി സ്വദേശി അജ്മൽ (23) എന്നിവർക്കാണ് പരിക്കേറ്റത്.
പഴയങ്ങാടി വെങ്ങരമുക്കിന് സമീപം ആണ് സംഭവം. രണ്ട് ബൈക്കുകളിലായി യുവാക്കൾ പയ്യന്നൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
പരിക്കേറ്റ യുവാക്കളെ നാട്ടുകാർ ആണ് പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments