
ഈരാറ്റുപേട്ട: ഒട്ടുപാല് മോഷണക്കേസില്‍ രണ്ടു പേര് അറസ്റ്റില്‍. ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് അജീഷ് ഏബ്രഹാം (38), ഈരാറ്റുപേട്ട വട്ടക്കയം ചായപ്പറമ്പ് ഷിഹാബ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലായി ഇരുവരും ചേര്‍ന്ന് ചെത്തിമറ്റം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചേന്നാട് മണിയംകുളം ഭാഗത്തുള്ള ബല്‍സ് എസ്റ്റേറ്റിലെ ലയത്തിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 100 കിലോഗ്രാം ഒട്ടുപാലും നരിയങ്ങാനം ഭാഗത്തുള്ള ഒരു ഷെഡില്‍ സൂക്ഷിച്ചിരുന്ന ഒട്ടുപാലും മോഷ്ടിച്ചു.
Read Also : കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും, കൂടുതൽ വിവരങ്ങൾ അറിയാം
പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം മോഷ്ടാക്കളെ ഇടപ്പാടിയില്‍ നിന്നു പിടികൂടുകയുമായിരുന്നു. രാത്രിയില്‍ ബൈക്കില്‍ കറങ്ങി നടന്നായിരുന്നു ഇരുവരും ഒട്ടുപാല് മോഷ്ടിച്ചിരുന്നത്.
എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്‍, എസ്ഐ ഷാബുമോന് ജോസഫ്, സിപിഒമാരായ കെ.ആര്. ജിനു, കെ.സി. അനീഷ്, ശ്യാംകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments