
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാക്കൾ അറസ്റ്റിൽ. വർക്കല ചെമ്മരുതി കോവൂർ ലക്ഷംവീട് കോളനിയിൽ ഗിരിജ വിലാസത്തിൽ അപ്പു (20), നെടുമങ്ങാട് പുതുകുളങ്ങര മഞ്ചമൂല സരോജ മന്ദിരത്തിൽ ബിജു (22) എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴിയാണ് അപ്പു പരിചയപ്പെട്ടത്. അപ്പുവിന്റെ പ്രലോഭനങ്ങളിൽ വീണ പെൺകുട്ടിയെ രാത്രിയിൽ വീട്ടിൽ നിന്ന് സുഹൃത്തായ ബിജുവിന്റെ സഹായത്തോടെ കടത്തിക്കൊണ്ടുപോവുകയായിരുന്നു.
പെൺകുട്ടിയെ കാണ്മാനില്ല എന്ന രക്ഷാകർത്താക്കളുടെ പരാതിയിന്മേൽ അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കവെയാണ് മൂവരും നെടുമങ്ങാട് ഉണ്ടെന്നുള്ള രഹസ്യവിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന്, അയിരൂർ പൊലീസ് സ്ഥലത്തെത്തി യുവാക്കളെ പിടികൂടിയത്. പ്രതികളെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments