
കൊല്ലം: ട്രെയിനിൽ നിന്ന് തെറിച്ചു വീണ് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി വേലഞ്ചേരി മറയൂർ പള്ളിയാടി ഹൗസിൽ അബ്ബാസ് – നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ് സബീറാ(26)ണ് മരിച്ചത്.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. കൂട്ടുകാർക്കും സഹോദരനുമൊപ്പം ഏറനാട് എക്സ്പ്രസിൽ കൊല്ലത്തേക്ക് വരുമ്പോഴാണ് സംഭവം. കൊല്ലം റെയിൽവേ സ്റ്റേഷനായോ എന്നറിയാൽ വാതിക്കൽ വന്നു നോക്കിയപ്പോൾ വാതിൽ വന്നടഞ്ഞ് പുറത്തേക്ക് തെറിച്ചുവീണെന്നാണ് ലഭിക്കുന്ന വിവരം.
Read Also : കേരളത്തിൽ ചുവടുകൾ ശക്തമാക്കാൻ താജ് ഗ്രൂപ്പ് വീണ്ടും എത്തുന്നു, പുതിയ ഹോട്ടലുകളെ കുറിച്ച് കൂടുതൽ അറിയാം
അപകടത്തിന് പിന്നാലെ യാത്രക്കാർ ട്രെയിൻ ചങ്ങല വലിച്ചു നിർത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന്, ശാസ്താംകോട്ട പൊലീസിനെ വിവരം അറിയിക്കുകയും തെരച്ചിൽ നടത്തി രാത്രി ഒമ്പതോടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സഹോദരൻ മൻസൂറും സബീറിനൊപ്പമുണ്ടായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. തുടർന്ന്, മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സഹോദരി: ജെംസീറ.
Post Your Comments