
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിലും ചിറയിൻകീഴിലും ട്രെയിൻ തട്ടി രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വർക്കലയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. വർക്കല സുഖിൻ ലാൻഡിൽ സുഭദ്രയാണ് (54) മരിച്ചത്. വര്‍ക്കല എൽഐസി ഓഫീസിലെ മുൻ സ്വീപ്പര്‍ ജീവനക്കാരിയാണ്. ഇന്ന് വൈകിട്ട് 3.30ഓടെയാണ് ട്രെയിൻ തട്ടി അപകടമുണ്ടായത്. വര്‍ക്കല ജനതാ മുക്ക് റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ചാണ് സുഭദ്രയെ ട്രെയിൻ തട്ടിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments