
കൊച്ചി : ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്ന സംഭവത്തില്‍ ആലുവ എസ് ഐക്ക് സസ്‌പെന്‍ഷന്‍. ആലുവ സ്‌റ്റേഷനിലെ എസ് ഐ. സലീമിനെയാണ് റൂറല്‍ എസ് പി സസ്‌പെന്‍ഡ് ചെയ്തത്.
ട്രെയിന്‍ തട്ടി മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്‌സില്‍ നിന്നുമാണ് പണമാണ് കവര്‍ന്നത്. മരിച്ചയാളുടെ പേഴ്‌സിലുണ്ടായിരുന്ന 8000 രൂപയില്‍ 3000 രൂപയാണ് കവര്‍ന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പോലീസ് നേരത്തെ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് എസ് ഐ പണമെടുത്തത്.
പണമെടുക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മൃതദേഹം മാറ്റാന്‍ പോലീസിനെ സഹായിച്ചയാള്‍ക്ക് നല്‍കാനാണ് പണം എടുത്തതെന്നാണ് എസ് ഐ പറയുന്നത്.
Post Your Comments