
കൊച്ചി : ട്രെയിൻ വഴിയുള്ള ലഹരിക്കടത്തിൽ വൻവർധനയെന്ന് റിപ്പോർട്ട്. 2025-ൽ റെക്കോർഡ് ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. 2024-ൽ ഒരു വർഷം പിടിച്ചെടുത്തത് 559 കിലോഗ്രാം ലഹരി വസ്തുക്കളാണ്.
2025-ൽ രണ്ടുമാസം കൊണ്ട് 421.87 കിലോഗ്രാം ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. 2024-ൽ മാത്രം പിടിച്ചെടുത്തത് 2,85,49,929 രൂപയുടെ ലഹരിയാണ്. 2025ൽ ഇതുവരെ 2,16,29, 100 രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. 2024-ൽ അറസ്റ്റ് ചെയ്തത് 55 ലഹരിക്കടത്തുകാരെയാണ്.
ഈ വർഷം രണ്ടുമാസത്തിനിടെ 31 പേരെയാണ് പിടികൂടിയത്. ട്രെയിനിൽ പരിശോധന കർശനമാക്കിയെന്ന് റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments