കേരളത്തിൽ ബിസിനസ് വിപുലീകരണത്തിന് ലക്ഷ്യമിട്ട് താജ് ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് വീണ്ടും എത്തുന്നു. 1980- കളുടെ അവസാനത്തിൽ കേരള ടൂറിസത്തിന് കുതിപ്പേകിയ താജ് ഗ്രൂപ്പാണ് കൂടുതൽ ഹോട്ടലുകളുമായി വീണ്ടും എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാർ, ബേക്കൽ, കൊച്ചി, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലാണ് ഹോട്ടലുകൾ ആരംഭിക്കുന്നത്. ജിഞ്ചർ ബ്രാൻഡ്, സെലക്ഷൻസ് ബ്രാൻഡ് എന്നിവയിൽ രണ്ട് ഹോട്ടലുകൾ വീതമാണ് നിർമ്മിക്കുക. സെലക്ഷൻസ് ബ്രാൻഡിൽ ബേക്കലിലും മൂന്നാറിലുമാണ് ഹോട്ടലുകൾ നിർമ്മിക്കുന്നത്. അതേസമയം, കൊച്ചി, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലാണ് ജിഞ്ചർ ബ്രാൻഡിലുള്ള ഹോട്ടലുകൾ നിർമ്മിക്കുന്നത്.
മൂന്നാറിലെ ഹോട്ടൽ 2024- ൽ പ്രവർത്തനമാരംഭിക്കുമെന്ന സൂചനകൾ നൽകുന്നുണ്ട്. ഹോട്ടൽ നിർമ്മാണത്തിന് പുറമേ, അമ ബ്രാൻഡിൽ വീടുകൾ തിരഞ്ഞെടുത്ത് ഹോംസ്റ്റേകളാക്കി മാറ്റുന്ന 23 പദ്ധതികൾക്കും കമ്പനി രൂപം നൽകുന്നുണ്ട്. ഇവയിൽ 10 എണ്ണത്തിന്റെ നിർമ്മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ചിട്ടുള്ള ഹോട്ടലുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. നിലവിൽ, വിവിധ ബ്രാൻഡുകളിലായി പണി നടക്കുന്നതുൾപ്പെടെ 16 ഹോട്ടലുകളാണ് ഇന്ത്യൻ ഹോട്ടൽസിന് ഉള്ളത്.
Post Your Comments